മലബാർ കലാപം 100-ാം വാർഷികം: -ഡിവൈഎഫ്ഐ സെമിനാർ



എടത്തിരുത്തി ഡിവൈഎഫ്ഐ  നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.കെ സി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ നടന്ന സെമിനാർ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ വി രാജേഷ് അധ്യക്ഷനായി.സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ്,സംസ്ഥാന കമ്മിറ്റിയംഗം എൻ വി വൈശാഖൻ, ബ്ലോക്ക് സെക്രട്ടറി പി എസ് ഷജിത്ത്, പ്രസിഡന്റ് പി ആർ നിഖിൽ, സിപിഐ എം  ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ്എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News