27 April Saturday

മലബാർ കലാപം 100-ാം വാർഷികം: -ഡിവൈഎഫ്ഐ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

എടത്തിരുത്തി

ഡിവൈഎഫ്ഐ  നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.കെ സി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ നടന്ന സെമിനാർ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ വി രാജേഷ് അധ്യക്ഷനായി.സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ്,സംസ്ഥാന കമ്മിറ്റിയംഗം എൻ വി വൈശാഖൻ, ബ്ലോക്ക് സെക്രട്ടറി പി എസ് ഷജിത്ത്, പ്രസിഡന്റ് പി ആർ നിഖിൽ, സിപിഐ എം  ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ്എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top