സ്‌മാർട്ട്‌ റേഷൻ കാർഡ്‌; തിരുത്തലുകൾക്ക്‌ അപേക്ഷിക്കാം



  മലപ്പുറം സ്‌മാർട്ട്‌ റേഷൻ കാർഡ്‌ ലഭിക്കുന്നതിന്‌ മുന്നോടിയായി തിരുത്തലുകൾ വരുത്താൻ ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം. സിവിൽ സപ്ലൈസ്‌ വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻവഴിയോ അക്ഷയവഴിയോ  ഓൺലൈനായും താലൂക്ക് സപ്ലൈ ഓഫീസുകൾവഴിയും തിരുത്തലുകൾ വരുത്താം. തെറ്റ്‌ തിരുത്തൽ, കൂട്ടിച്ചേർക്കൽ, മരിച്ചവരുടെ പേരുനീക്കൽ തുടങ്ങിയവക്കും അപേക്ഷിക്കാം. പേര്, വയസ്, ബന്ധം, തൊഴില്‍, ഫോണ്‍നമ്പര്‍, വിലാസം എന്നീ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. അക്ഷയകേന്ദ്രംവഴിയല്ലാതെ ഓൺലൈനായി തിരുത്തൽ വരുത്താൻ www.civilsupplieskerala.gov.in  വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ ഓപ്‌ഷനിൽ യൂസർ അക്കൗണ്ട്‌ ഉണ്ടാക്കണം. Read on deshabhimani.com

Related News