19 April Friday

സ്‌മാർട്ട്‌ റേഷൻ കാർഡ്‌; തിരുത്തലുകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

  മലപ്പുറം

സ്‌മാർട്ട്‌ റേഷൻ കാർഡ്‌ ലഭിക്കുന്നതിന്‌ മുന്നോടിയായി തിരുത്തലുകൾ വരുത്താൻ ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം. സിവിൽ സപ്ലൈസ്‌ വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻവഴിയോ അക്ഷയവഴിയോ  ഓൺലൈനായും താലൂക്ക് സപ്ലൈ ഓഫീസുകൾവഴിയും തിരുത്തലുകൾ വരുത്താം. തെറ്റ്‌ തിരുത്തൽ, കൂട്ടിച്ചേർക്കൽ, മരിച്ചവരുടെ പേരുനീക്കൽ തുടങ്ങിയവക്കും അപേക്ഷിക്കാം. പേര്, വയസ്, ബന്ധം, തൊഴില്‍, ഫോണ്‍നമ്പര്‍, വിലാസം എന്നീ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. അക്ഷയകേന്ദ്രംവഴിയല്ലാതെ ഓൺലൈനായി തിരുത്തൽ വരുത്താൻ www.civilsupplieskerala.gov.in  വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ ഓപ്‌ഷനിൽ യൂസർ അക്കൗണ്ട്‌ ഉണ്ടാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top