പാമ്പ്‌ പിടിക്കാൻ സർട്ടിഫിക്കറ്റ്‌, പ്രായം 21



  തിരുവനന്തപുരം സംസ്ഥാനത്ത്‌ പാമ്പിനെ പിടിക്കാൻ 21 വയസും വനംവകുപ്പിന്റെ സർട്ടിഫിക്കറ്റും വേണം. ഇതടക്കം വിശദ മാർഗരേഖ വനംവകുപ്പ്‌ പുറത്തിറക്കി. 21 നും 65 വയസ്സിനും ഇടയിലുള്ളവർക്കാണ്‌ പരിശീലനം. വൈദഗ്ധ്യം, മുൻപരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗം, പരാതികൾ എന്നിവ പരിശോധിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌. രണ്ട്‌ ദിവസത്തെ പരിശീലനം വിജയകരമാക്കിയാല്‍‌ സർട്ടിഫിക്കറ്റും സുരക്ഷാ കിറ്റും നൽകും. അഞ്ച്‌ വർഷമാണ്‌ സർട്ടിഫിക്കറ്റ്‌ കാലാവധി. പാമ്പുകളുടെ പ്രദർശനം, പ്രസിദ്ധിക്കായി ഉപയോഗപ്പെടുത്തൽ, പരിഭ്രാന്തിയുണ്ടാക്കുന്ന പെരുമാറ്റം എന്നിവയുണ്ടായാൽ ‌നടപടിയുണ്ടാകും. ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രമേ പാമ്പുകളെ  പിടിക്കാവൂ. വിഷമില്ലാത്തവയെ പരമാവധി ഒഴിവാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്‌.      Read on deshabhimani.com

Related News