25 April Thursday

പാമ്പ്‌ പിടിക്കാൻ സർട്ടിഫിക്കറ്റ്‌, പ്രായം 21

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020
 
തിരുവനന്തപുരം
സംസ്ഥാനത്ത്‌ പാമ്പിനെ പിടിക്കാൻ 21 വയസും വനംവകുപ്പിന്റെ സർട്ടിഫിക്കറ്റും വേണം. ഇതടക്കം വിശദ മാർഗരേഖ വനംവകുപ്പ്‌ പുറത്തിറക്കി. 21 നും 65 വയസ്സിനും ഇടയിലുള്ളവർക്കാണ്‌ പരിശീലനം. വൈദഗ്ധ്യം, മുൻപരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗം, പരാതികൾ എന്നിവ പരിശോധിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌. രണ്ട്‌ ദിവസത്തെ പരിശീലനം വിജയകരമാക്കിയാല്‍‌ സർട്ടിഫിക്കറ്റും സുരക്ഷാ കിറ്റും നൽകും. അഞ്ച്‌ വർഷമാണ്‌ സർട്ടിഫിക്കറ്റ്‌ കാലാവധി. പാമ്പുകളുടെ പ്രദർശനം, പ്രസിദ്ധിക്കായി ഉപയോഗപ്പെടുത്തൽ, പരിഭ്രാന്തിയുണ്ടാക്കുന്ന പെരുമാറ്റം എന്നിവയുണ്ടായാൽ ‌നടപടിയുണ്ടാകും. ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രമേ പാമ്പുകളെ  പിടിക്കാവൂ. വിഷമില്ലാത്തവയെ പരമാവധി ഒഴിവാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top