ജില്ലാ യോഗ ചാമ്പ്യൻഷിപ്പ‌് ഓൺലൈനായി



ചെറുവത്തൂർ ജില്ല യോഗ ചാമ്പ്യൻഷിപ്പ‌് ആഗസ‌്റ്റ‌് 10, 11 തീയതികളിൽ ഓൺലൈനായി നടക്കും. ആസനാസ‌്, ആർടിസ‌്റ്റിക്ക‌് സിംഗിൾ എന്നീ ഇനങ്ങളിൽ മാത്രമാണ‌് മത്സരം. സബ‌്ജൂനിയർ, ജൂനിയർ, സീനിയർഗ്രൂപ്പുകളിൽ 14 കാറ്റഗറികളിലായി മത്സരം നടക്കും. പങ്കെടുക്കുന്നവർ 25നകം നൂറു രൂപ റജിസ‌്ട്രേഷൻ ഫീസ‌് ഫെഡറൽബാങ്ക‌് തൃക്കരിപ്പൂർ ശാഖയിലെ 19530100050564 (ഐഎഫ‌്എസ‌്സി എഫ‌്ഡിആർഎൽ 0001953 നമ്പറിൽ ഒടുക്കണം. ഫോൺ: 8848634123, 8129 119129. Read on deshabhimani.com

Related News