റബർ ടാപ്പിങ് പരിശീലനം

കാഞ്ഞിരപ്പൊയിൽ റബർ ഉൽപാദക സംഘം കാഞ്ഞിരപ്പൊയിൽ നടത്തിയ റബർ ടാപ്പിങ് പരിശീലന ക്യാമ്പിൽ 
പങ്കെടുത്തവർ



 മടിക്കൈ കാഞ്ഞങ്ങാട് റബർ ബോർഡ് റീജിയണൽ ഓഫീസിന്റെ  സഹകരണത്തോടെ കാഞ്ഞിരപ്പൊയിൽ റബർ ഉൽപാദക സംഘം കാഞ്ഞിരപ്പൊയിൽ നടത്തിയ റബർ ടാപ്പിങ് പരിശീലന ക്യാമ്പ്  സമാപിച്ചു.  ഡെപ്യൂട്ടി ആർപിസി ഓഫീസർ ഹരിദാസ്  ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കാരളി അധ്യക്ഷനായി. അസി. ഡവലപ്‌മെന്റ് ഓഫീസർ കെ  പ്രഭാവതി, പരിശീലകൻ ടി പി രാഗേഷ്, കെ വിജയൻ പറക്കട, ദിനേശൻ തലക്കാനം, ബാലൻ, നാരാണൻ ത്രേസ്യാമ്മ സിബി, ഖാദർ ഹാജി, കെ വി താമരാക്ഷൻ എന്നിവർ സംസാരിച്ചു.  പരിശീലനം പൂർത്തിയാക്കിയവർക്ക് റബർ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. രാജൻ കുട്ട്യാനം സ്വാഗതവും കുമാരൻ കുന്നുമ്മൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News