മൂർഖൻപാമ്പിനെ രക്ഷപ്പെടുത്തി



വണ്ടൂർ  വലയിൽ കുടുങ്ങിയ മൂർഖൻപാമ്പിനെ വണ്ടൂർ ട്രോമാ കെയർ യൂണിറ്റ് അംഗങ്ങൾ രക്ഷപ്പെടുത്തി. പോരൂർ പാറക്കൽ ആട്ടീരി അബ്ദുള്ള കോയ തങ്ങളുടെ വീട്ടിൽനിന്നാണ്‌  പാമ്പിനെ രക്ഷിച്ചത്.  അടുക്കളയോട് ചേർന്നുണ്ടായിരുന്ന  വലയിലാണ്  പാമ്പ് കുടുങ്ങിയത്. സ്വയം രക്ഷപ്പെടും എന്ന് കരുതിയ പാമ്പ് കൂടുതൽ അപകടാവസ്ഥയിലായതോടെ ട്രോമാകെയർ അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു.   കിഴക്കേക്കര മണികണ്ഠനാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.  പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. Read on deshabhimani.com

Related News