25 April Thursday

മൂർഖൻപാമ്പിനെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

വണ്ടൂർ 

വലയിൽ കുടുങ്ങിയ മൂർഖൻപാമ്പിനെ വണ്ടൂർ ട്രോമാ കെയർ യൂണിറ്റ് അംഗങ്ങൾ രക്ഷപ്പെടുത്തി. പോരൂർ പാറക്കൽ ആട്ടീരി അബ്ദുള്ള കോയ തങ്ങളുടെ വീട്ടിൽനിന്നാണ്‌  പാമ്പിനെ രക്ഷിച്ചത്.  അടുക്കളയോട് ചേർന്നുണ്ടായിരുന്ന  വലയിലാണ്  പാമ്പ് കുടുങ്ങിയത്. സ്വയം രക്ഷപ്പെടും എന്ന് കരുതിയ പാമ്പ് കൂടുതൽ അപകടാവസ്ഥയിലായതോടെ ട്രോമാകെയർ അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു.   കിഴക്കേക്കര മണികണ്ഠനാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.  പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top