സ്നേഹവീടിന്റെ താക്കോൽ നൽകി

വെള്ളാങ്കല്ലൂരിൽ സ്നേഹ വീടിന്റ താക്കോൽ മന്ത്രി ഡോ. ആർ ബിന്ദു നൽകുന്നു


വെള്ളാങ്കല്ലൂർ സിപിഐ എം വെള്ളാങ്കല്ലൂർ സൗത്ത് ലോക്കൽ കമ്മിറ്റി നിർമിച്ച "സ്നേഹ വീട് "മന്ത്രി ആർ ബിന്ദു കൈമാറി.  വെള്ളാങ്കല്ലൂർ കോഴിക്കാട്ടിൽ തെക്കേത്തല വീട്ടിൽ രാജനും അസുഖ ബാധിതയായ മകൾ കൃഷ്ണഞ്ചനക്കുമാണ് വീടു നൽകിയത്. പൊതു യോഗം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ശിവരാമൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്, എം രാജേഷ്‌, ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, ലോക്കൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എം മുകേഷ്, വി ആർ സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News