ഉയരുന്നു ആപത്‌സൂചന



  സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ ചൊവ്വാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌ 25 പേർക്ക്‌. ആദ്യ സ്ഥിരീകരണത്തിനുശേഷം ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ എണ്ണമാണിത്‌. കൂടുതൽ ജാഗ്രതവേണമെന്ന സൂചനയാണ്‌ ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള കണക്കുകൾ.  ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നവരിൽ നാലുപേർക്ക് സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേർ വിദേശത്തുനിന്നും ആറുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. സമ്പർക്കം മുഖേന രോഗം ബാധിച്ചവർ ഒഴികെയുള്ളവരിൽ 20 പേർ വീടുകളിലും ഒരാൾ നിരീക്ഷണ കേന്ദ്രത്തിലും ക്വാറന്റൈനിലായിരുന്നു. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറും  ഉൾപ്പെടുന്നു. അഞ്ചുപേർ രോഗമുക്തരായി. കോട്ടയം ജില്ലയിൽനിന്നുള്ള 162 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 362 പേർക്ക് രോഗം ബാധിച്ചു. 200 പേർ രോഗമുക്തരായി. Read on deshabhimani.com

Related News