25 April Thursday

ഉയരുന്നു ആപത്‌സൂചന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

സ്വന്തം ലേഖകൻ
കോട്ടയം
ജില്ലയിൽ ചൊവ്വാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌ 25 പേർക്ക്‌. ആദ്യ സ്ഥിരീകരണത്തിനുശേഷം ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ എണ്ണമാണിത്‌. കൂടുതൽ ജാഗ്രതവേണമെന്ന സൂചനയാണ്‌ ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള കണക്കുകൾ. 
ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നവരിൽ നാലുപേർക്ക് സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേർ വിദേശത്തുനിന്നും ആറുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. സമ്പർക്കം മുഖേന രോഗം ബാധിച്ചവർ ഒഴികെയുള്ളവരിൽ 20 പേർ വീടുകളിലും ഒരാൾ നിരീക്ഷണ കേന്ദ്രത്തിലും ക്വാറന്റൈനിലായിരുന്നു. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറും  ഉൾപ്പെടുന്നു.
അഞ്ചുപേർ രോഗമുക്തരായി. കോട്ടയം ജില്ലയിൽനിന്നുള്ള 162 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 362 പേർക്ക് രോഗം ബാധിച്ചു. 200 പേർ രോഗമുക്തരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top