സുഭിക്ഷം ഫലവൃക്ഷം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു



   കൂട്ടിക്കൽ പഞ്ചായത്ത് ആറാം വാർഡിലെ കൊടുങ്ങയിൽ സിപിഐ എം സുഭിക്ഷം ഫലവൃക്ഷം പദ്ധതി തുടങ്ങി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്‌ഘാടനംചെയ്‌തു. പൊട്ടന്നാനിയിൽ പി കെ ഭാസ്‌കരന്റെ പുരയിടത്തിൽ വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻതൈ നട്ടാണ് ഉദ്‌ഘാടനം. കർഷകസംഘം മേഖല സെക്രട്ടറി കെ ശശിചന്ദ്രൻ, സിഐടിയു കൂട്ടിക്കൽ പഞ്ചായത്ത് സെക്രട്ടറി എം എസ് മണിയൻ, സിപിഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റിയംഗം കെ എം വിജയൻ, കൊടുങ്ങ ബ്രാഞ്ച് സെക്രട്ടറി അഷറഫ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News