പാലാ നഗരസഭയിലെ ഒരു ജീവനക്കാരനു കൂടി രോഗലക്ഷണം



  പാലാ  പാലാ നഗരസഭയിലെ ഒരു ജീവനക്കാരന് കൂടി കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നഗരസഭാ ജീവനക്കാരനുമായി അടുത്ത സമ്പർക്കം പുലർത്തിയ  ആൾക്കാണ് രോഗലക്ഷണം പ്രകടമായത്.  ചൊവ്വാഴ്ച  ജീവനക്കാരന്റെ സ്രവം പരിശോധനക്കെടുത്തു.  കഴിഞ്ഞ ദിവസം ഹോം ക്വാറന്റൈന് നിർദേശിച്ച ജീവനക്കാരുമായി അവരുടെ വീടുകളിൽ ഉൾപ്പെടെ സമ്പർക്കം പുലർത്തിയവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.       ആരോഗ്യവിഭാഗത്തിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച ഓഫീസിലേക്ക് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് നഗരസഭാ കാര്യാലയത്തിലേക്ക് പ്രവേശനം വിലക്കി .      Read on deshabhimani.com

Related News