25 April Thursday

പാലാ നഗരസഭയിലെ ഒരു ജീവനക്കാരനു കൂടി രോഗലക്ഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

പാലാ 
പാലാ നഗരസഭയിലെ ഒരു ജീവനക്കാരന് കൂടി കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നഗരസഭാ ജീവനക്കാരനുമായി അടുത്ത സമ്പർക്കം പുലർത്തിയ  ആൾക്കാണ് രോഗലക്ഷണം പ്രകടമായത്.  ചൊവ്വാഴ്ച  ജീവനക്കാരന്റെ സ്രവം പരിശോധനക്കെടുത്തു.  കഴിഞ്ഞ ദിവസം ഹോം ക്വാറന്റൈന് നിർദേശിച്ച ജീവനക്കാരുമായി അവരുടെ വീടുകളിൽ ഉൾപ്പെടെ സമ്പർക്കം പുലർത്തിയവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 
     ആരോഗ്യവിഭാഗത്തിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച ഓഫീസിലേക്ക് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് നഗരസഭാ കാര്യാലയത്തിലേക്ക് പ്രവേശനം വിലക്കി .   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top