കല്യാണിക്ക്‌ സ്വന്തം വീട്ടിൽ അന്തിയുറങ്ങാം



  മണ്ണാർക്കാട് സിപിഐ എം തണലിൽ കല്യാണിക്ക്‌ ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഏരിയയിൽ നിർമിച്ച ആദ്യ വീടിന്റെ താക്കോൽദാനം കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ നടന്നു. വീടിന്റെ താക്കോൽ കൈമാറ്റവും ദീപം തെളിയിക്കലും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നിർവഹിച്ചു.  കാഞ്ഞിരപ്പുഴ ലോക്കൽ കമ്മിറ്റിയാണ്‌ 3.5 ലക്ഷം രൂപ ചെലവിൽ വിയ്യക്കുറുശി കാളയംകോട് പെരുമ്പടപ്പിൽ വീട്ടിൽ കല്യാണിക്ക്‌ വീടുനിർമിച്ചു നൽകിയത്‌.  കാഞ്ഞിരപ്പുഴ ലോക്കൽ സെക്രട്ടറി കെ ലിലീപ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രൻ, എംഎൽഎമാരായ കെ വി വിജയദാസ്, പി കെ ശശി, ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, ഏരിയകമ്മിറ്റി അംഗം എം വിനോദ്കുമാർ എന്നിവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി അംഗം വികെ ഷംസുദീൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി കെ നൗഷാദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News