24 April Wednesday
സിപിഐ എം തണലൊരുക്കി

കല്യാണിക്ക്‌ സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
 
മണ്ണാർക്കാട്
സിപിഐ എം തണലിൽ കല്യാണിക്ക്‌ ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാം.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഏരിയയിൽ നിർമിച്ച ആദ്യ വീടിന്റെ താക്കോൽദാനം കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ നടന്നു. വീടിന്റെ താക്കോൽ കൈമാറ്റവും ദീപം തെളിയിക്കലും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നിർവഹിച്ചു.  കാഞ്ഞിരപ്പുഴ ലോക്കൽ കമ്മിറ്റിയാണ്‌ 3.5 ലക്ഷം രൂപ ചെലവിൽ വിയ്യക്കുറുശി കാളയംകോട് പെരുമ്പടപ്പിൽ വീട്ടിൽ കല്യാണിക്ക്‌ വീടുനിർമിച്ചു നൽകിയത്‌. 
കാഞ്ഞിരപ്പുഴ ലോക്കൽ സെക്രട്ടറി കെ ലിലീപ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രൻ, എംഎൽഎമാരായ കെ വി വിജയദാസ്, പി കെ ശശി, ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, ഏരിയകമ്മിറ്റി അംഗം എം വിനോദ്കുമാർ എന്നിവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി അംഗം വികെ ഷംസുദീൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി കെ നൗഷാദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top