കാരോട് ബൈപാസ് : ഉപരോധം സംഘടിപ്പിച്ചു

ടോൾ പ്ലാസ ഉപരോധം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ് മണിയൻ ഉദ്ഘാടനം ചെയ്യുന്നു


കോവളം  പണി പൂർത്തിയാകാത്ത കഴക്കൂട്ടം കാരോട് ബൈപാസിൽ ടോൾ പിരിക്കുന്നതിനെതിരെ തിങ്കളാഴ്ച രാവിലെ ടോൾ പ്ലാസയിൽ കെഎസ്‌കെടിയു പ്രതിഷേധം സംഘടിപ്പിച്ചു.  ഉപരോധം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ് മണിയൻ ഉദ്ഘാടനം ചെയ്തു. വെള്ളാർ മണികണ്ഠൻ അധ്യക്ഷനായി. കരിങ്കട രാജൻ, തിരുവല്ലം ഉദയൻ, ഡി ജയൻ, സുമേഷ്, ജയാനളിനാക്ഷൻ, കൊല്ലന്തറ മധു, സിസിലുപുരം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.  പണി പൂർത്തിയാകാത്ത റോഡിൽ ടോൾ പിരിക്കുന്നതിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ്  നടന്നുവരുന്നത്.  കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, സിഐടിയു, പികെഎസ് തുടങ്ങിയ സംഘടനകളും ടോൾ ബൂത്ത് ഉപരോധിച്ചിരുന്നു. Read on deshabhimani.com

Related News