കരയാംപാടത്ത് 60 ഏക്കർ 
നെൽകൃഷി നശിച്ചു

കരയാംപാടം പാടശേഖരത്തിൽ വെള്ളം കയറിയപ്പോൾ


വരന്തരപ്പിള്ളി ശക്തമായ മഴയിൽ വരന്തരപ്പിള്ളി കരയാംപാടം പാടശേഖരത്തിലെ 60 ഏക്കറോളം നെൽകൃഷി  വെള്ളം കയറി നശിച്ചു. നൂറേക്കറിൽ അധികം വരുന്ന പാടശേഖരത്തിന്റെ ഭൂരിഭാഗവും മുങ്ങിയ നിലയിലാണ്. വിത്ത് വിതച്ചതും  ഞാറ് നട്ടതും ഒലിച്ചുപോയി. 70 കർഷകരുടെ കൃഷിയാണ് പൂർണമായും നശിച്ചത്.  സമീപത്തുള്ള തോടുകൾ കരകവിഞ്ഞാണ് പാടശേഖരത്തിലേക്ക് വെള്ളം കയറിയത്. മഴ ശക്തമായി തുടർന്നാൽ ബാക്കിയുള്ള കൃഷിയും നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. നശിച്ചുപോയ വിത്തിന് പകരം പുതിയ വിത്തും സഹായവും ലഭിച്ചില്ലെങ്കിൽ പാടം തരിശിടേണ്ടിവരുമെന്നും കർഷകർ പറയുന്നു. പാടശേഖര സമിതി കൃഷി വകുപ്പ് അധികൃതർക്ക് പരാതി നൽകി. Read on deshabhimani.com

Related News