26 April Friday

കരയാംപാടത്ത് 60 ഏക്കർ 
നെൽകൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

കരയാംപാടം പാടശേഖരത്തിൽ വെള്ളം കയറിയപ്പോൾ

വരന്തരപ്പിള്ളി
ശക്തമായ മഴയിൽ വരന്തരപ്പിള്ളി കരയാംപാടം പാടശേഖരത്തിലെ 60 ഏക്കറോളം നെൽകൃഷി  വെള്ളം കയറി നശിച്ചു. നൂറേക്കറിൽ അധികം വരുന്ന പാടശേഖരത്തിന്റെ ഭൂരിഭാഗവും മുങ്ങിയ നിലയിലാണ്. വിത്ത് വിതച്ചതും  ഞാറ് നട്ടതും ഒലിച്ചുപോയി. 70 കർഷകരുടെ കൃഷിയാണ് പൂർണമായും നശിച്ചത്. 
സമീപത്തുള്ള തോടുകൾ കരകവിഞ്ഞാണ് പാടശേഖരത്തിലേക്ക് വെള്ളം കയറിയത്. മഴ ശക്തമായി തുടർന്നാൽ ബാക്കിയുള്ള കൃഷിയും നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. നശിച്ചുപോയ വിത്തിന് പകരം പുതിയ വിത്തും സഹായവും ലഭിച്ചില്ലെങ്കിൽ പാടം തരിശിടേണ്ടിവരുമെന്നും കർഷകർ പറയുന്നു. പാടശേഖര സമിതി കൃഷി വകുപ്പ് അധികൃതർക്ക് പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top