295 പുതിയ രോഗികൾ 509 പേർക്ക്‌ രോഗമുക്തി



 കാസർകോട്‌ ജില്ലയിൽ 295 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 253 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. വീടുകളിൽ 3630 പേരും സ്ഥാപനങ്ങളിൽ 1387 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5017 പേരാണ്. പുതിയതായി 310 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ ഉൾപ്പടെ പുതിയതായി 230 സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 653 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 243 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.  509 പേരെ ഡിസ്ചാർജ് ചെയ്‌തു. Read on deshabhimani.com

Related News