13 July Sunday

295 പുതിയ രോഗികൾ 509 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

 കാസർകോട്‌

ജില്ലയിൽ 295 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 253 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. വീടുകളിൽ 3630 പേരും സ്ഥാപനങ്ങളിൽ 1387 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5017 പേരാണ്. പുതിയതായി 310 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ ഉൾപ്പടെ പുതിയതായി 230 സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 653 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 243 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.  509 പേരെ ഡിസ്ചാർജ് ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top