യൂത്ത് സെന്റർ നിർമാണം അന്തിമഘട്ടത്തിലേക്ക്

ഡിവൈഎഫ്ഐ യൂത്ത് സെന്റർ നിർമാണഫണ്ടിലേക്ക് 
മന്ത്രി കെ എൻ ബാലഗോപാലിന്റെ സംഭാവന ജില്ലാസെക്രട്ടറി 
എസ് ആർ അരുൺബാബു ഏറ്റുവാങ്ങുന്നു


കൊല്ലം  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്റർ നിർമാണം അവസാന ഘട്ടത്തിലേക്ക്. കൊല്ലം പോളയത്തോട്ടിലാണ് യൂത്ത് സെന്റർ. ഡിവൈഎഫ്ഐ രൂപീകരണദിനമായ നവംബർ മൂന്നിന്‌ ഉദ്ഘാടനംചെയ്യുന്ന നിലയിലാണ് നിർമാണം പുരോഗമിക്കുന്നത്‌. ഡിവൈഎഫ്ഐ പ്രവർത്തകരിൽനിന്നും മുൻകാല പ്രവർത്തകരിൽനിന്നുമാണ് ഫണ്ട്‌ കണ്ടെത്തിയത്. അഖിലേന്ത്യ  മുൻ പ്രസിഡന്റ്‌ കൂടിയായ മന്ത്രി കെ എൻ ബാലഗോപാൽ സംഭാവന നൽകി. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് ആർ അരുൺബാബു ഫണ്ട്‌ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രദീപ്, ജി ഗോപിലാൽ, ജില്ലാകമ്മിറ്റി അംഗങ്ങളായ എ അഭിലാഷ്, ജി മുകേഷ്, ഓഫീസ് സെക്രട്ടറി അമീഷ് ബാബു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News