എൻഎസ്എസ് ക്യാമ്പിനു തുടക്കമായി

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി  ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ  നാഷണൽ സർവീസ് സ്കീം  സപ്തദിനക്യാമ്പ് തുടങ്ങി. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് അനിൽ ആർ പാലവിള അധ്യക്ഷനായി.  സ്കൂൾ മാനേജർ വി രാജൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് എസ് പൈനുംമൂട്, എസ് അനന്തൻപിള്ള, ഡി ജയശ്രീ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഐ വീണാറാണി സ്വാഗതവും എൻഎസ്എസ് ഓഫീസർ കെ എസ് ബിന്ദു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News