കുടുംബശ്രീ തുന്നിയ പതാക കൈമാറി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ദേശീയ പതാക 
ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ കൊല്ലം സെവന്‍ത്ത് കേരള എന്‍സിസി ബറ്റാലിയന്‍ പ്രതിനിധികള്‍ക്ക് കൈമാറുന്നു


കൊല്ലം സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർഘർ തിരംഗ പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തുന്നിയ ദേശീയപതാക  കലക്ടർ അഫ്സാന പർവീൺ കൊല്ലം സെവൻത്‌ കേരള എൻസിസി ബറ്റാലിയൻ പ്രതിനിധികൾക്കു കൈമാറി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺമാരായ സുജാത രതികുമാർ, സിന്ധു വിജയൻ എന്നിവർ കലക്ടർക്കു കൈമാറിയ പതാക സുബേദാർ ഗിരീഷ് ചന്ദ്, ഹവിൽദാർ ജെ അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി. Read on deshabhimani.com

Related News