വനിതാ പദവി പഠനം: 
കെജിഒഎ ശില്പശാല നടത്തി



 പത്തനംതിട്ട കേരളാ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയ വനിതാ പദവി പഠനത്തിന്റെ സമാഹൃത റിപ്പോർട്ട്‌ അവതരണവും ശില്പശാലയും നടത്തി.  ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന പ്രഭ അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഷ്‌മ മറിയം റോയിക്ക്‌ നൽകി പ്രകാശനം ചെയ്‌തു. ജില്ലാ വനിതാ കൺവീനർ മോളമ്മ തോമസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എൽ അഞ്‌ജു സംസാരിച്ചു. സംസ്ഥാന വനിതാ കൺവീനർ എ എസ്‌ സുമ ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ഹബീബ്‌ മുഹമ്മദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. സുമേഷ്‌ സി വാസുദേവൻ സ്വാഗതവും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ജി പ്രമീള നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News