24 April Wednesday

വനിതാ പദവി പഠനം: 
കെജിഒഎ ശില്പശാല നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

 പത്തനംതിട്ട

കേരളാ ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയ വനിതാ പദവി പഠനത്തിന്റെ സമാഹൃത റിപ്പോർട്ട്‌ അവതരണവും ശില്പശാലയും നടത്തി. 
ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന പ്രഭ അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഷ്‌മ മറിയം റോയിക്ക്‌ നൽകി പ്രകാശനം ചെയ്‌തു. ജില്ലാ വനിതാ കൺവീനർ മോളമ്മ തോമസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എൽ അഞ്‌ജു സംസാരിച്ചു. സംസ്ഥാന വനിതാ കൺവീനർ എ എസ്‌ സുമ ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ഹബീബ്‌ മുഹമ്മദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. സുമേഷ്‌ സി വാസുദേവൻ സ്വാഗതവും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ജി പ്രമീള നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top