ഫോട്ടോഗ്രഫി പുരസ്കാരം 
വിഘ്നേഷിന്



പാറശാല  സംസ്ഥാന സർക്കാരി​ന്റെ വനം -വന്യജീവി ഫോട്ടോഗ്രഫി അവാർഡ് പാറശാലയിലെ വിഘ്നേഷ് ബി ശിവന്. വനംവന്യ ജീവി വാരാഘോഷത്തോട്‌ അനുബന്ധിച്ചായിരുന്നു മത്സരം.  പാറശാല ഗ്രാമം ശ്രീയിൽ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ ശിവകുമാറി​ന്റെയും ബീനു ശിവകുമാറി​ന്റെയും മകനാണ് വിഘ്നേഷ്. സഹോദരൻ വൈശാഖ് ദുബായിൽ എൻജിനിയറാണ്.   സൈല​ന്റ് വാലിയിൽനിന്ന്‌ പാറക്കെട്ടുകൾക്കിടയിലൂടെ അരുവി കടന്ന് വനത്തിലേക്ക് കടക്കുന്ന ആനയുടെ ചിത്രമാണ് അവാർഡിന്‌ അർഹമായത്. രണ്ടു മണിക്കൂറോളം പാറക്കെട്ടുകൾക്കിടയിലെ കയത്തിൽ കുരുങ്ങിയശേഷമാണ് ആന മറുകരയിലെത്തിയതെന്ന് വിഘ്നേഷ് പറഞ്ഞു. ഈ സമയമാണ് ചിത്രം പകർത്തിയത്.  ബിഎസ്‌സി ബോട്ടണി ബിരുദധാരിയായ വിഘ്നേഷിന് ആറാം ക്ലാസ് മുതലാണ് ഫോട്ടോ​ഗ്രഫിയിൽ കമ്പം തുടങ്ങിയത്.  വിവിധ കാലയളവിലായി വയനാട്, നെല്ലിയാമ്പതി, സൈല​ന്റ് വാലി, ചിന്നാർ, അഗസ്ത്യമല, മറയൂർ, പെരിയാർ, ഇരവികുളം മേഖലകൾ സന്ദർശിച്ച് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.  Read on deshabhimani.com

Related News