കിഴക്കൻ മേഖലയിൽ കാലവര്‍ഷം 
ശക്തമാകുന്നു



കുന്നിക്കോട്  ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവര്‍ഷം ശക്തമാകുന്നു. ഇടവിട്ട് പെയ്തൊഴിയുന്ന മഴയിൽ പുനലൂർ–- കാര്യറ പാതയില്‍ പേപ്പര്‍മില്ലിന്റെ സംരക്ഷണഭിത്തി തകർന്നുവീണു. വ്യാഴം പുലർച്ചെയാണ് സംരക്ഷണഭിത്തിയുടെ ഒരുഭാഗം തകർന്നുവീണത്. പാതയിലേക്കു വീണ പാറക്കഷണങ്ങളും മറ്റും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് നീക്കംചെയ്തത്. ഇളമ്പൽ –- തിരുവഴി പാതയിൽ സർവീസ് സഹകരണ ബാങ്കിന് മുന്നിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം നിലംപതിച്ചു. തുടർന്ന് ഗതാഗതം സ്തംഭിച്ചു. ആവണീശ്വരത്തുനിന്ന് അ​ഗ്നിശമന സേനയെത്തിയാണ് മരക്കൊമ്പ് നീക്കംചെയ്തത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആറുമാസങ്ങൾക്കു മുമ്പ് ഈ ആല്‍മരത്തിന്റെ മറ്റൊരു ശിഖരം ഒടിഞ്ഞു വീണിരുന്നു. Read on deshabhimani.com

Related News