25 April Thursday

കിഴക്കൻ മേഖലയിൽ കാലവര്‍ഷം 
ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
കുന്നിക്കോട് 
ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവര്‍ഷം ശക്തമാകുന്നു. ഇടവിട്ട് പെയ്തൊഴിയുന്ന മഴയിൽ പുനലൂർ–- കാര്യറ പാതയില്‍ പേപ്പര്‍മില്ലിന്റെ സംരക്ഷണഭിത്തി തകർന്നുവീണു. വ്യാഴം പുലർച്ചെയാണ് സംരക്ഷണഭിത്തിയുടെ ഒരുഭാഗം തകർന്നുവീണത്. പാതയിലേക്കു വീണ പാറക്കഷണങ്ങളും മറ്റും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് നീക്കംചെയ്തത്. ഇളമ്പൽ –- തിരുവഴി പാതയിൽ സർവീസ് സഹകരണ ബാങ്കിന് മുന്നിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം നിലംപതിച്ചു. തുടർന്ന് ഗതാഗതം സ്തംഭിച്ചു. ആവണീശ്വരത്തുനിന്ന് അ​ഗ്നിശമന സേനയെത്തിയാണ് മരക്കൊമ്പ് നീക്കംചെയ്തത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആറുമാസങ്ങൾക്കു മുമ്പ് ഈ ആല്‍മരത്തിന്റെ മറ്റൊരു ശിഖരം ഒടിഞ്ഞു വീണിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top