അപകടം മുന്നിൽ; 
കുഴി നിറഞ്ഞ്‌ ദേശീയപാത

ദേശീയപാതയിൽ കൽപ്പറ്റ കനറാ ബാങ്ക്‌ പരിസരത്തെ കുഴി


കൽപ്പറ്റ അപകടഭീഷണിയായി ജില്ലയിലും ദേശീയപാതയിലും കുഴികൾ. കോഴിക്കോട്‌–-കൊല്ലഗൽ പാതയിൽ പലയിടത്തും  ചെറുതും വലുതുമായി കുഴികൾ അപകടഭീഷണിയുയർത്തിയുണ്ട്‌. കൽപ്പറ്റ ടൗണിൽ പഴയ ബസ്‌ സ്‌റ്റാൻഡ്‌, കനറാ ബാങ്ക്‌, എസ്‌കെഎംജെ സ്‌കൂൾ പരിസരങ്ങൾ കൈനാട്ടി ബൈപാസ്‌ ജംങ്‌ഷൻ എന്നിവിടങ്ങളിലെല്ലാം വൻകുഴികളാണ്‌. മഴ ശക്‌തമായതോടെ അപകടവും ഏറുകയാണ്‌.  മഴയിൽ വെള്ളം നിറഞ്ഞതിനാൽ  കുഴികൾ തിരിച്ചറിയാത്ത സാഹചര്യവുമാണ്‌. വലിയ അപകടങ്ങൾ ഒഴിവാകുന്നത്‌ തലനാരിഴക്കാണ്‌.  കുഴി കണ്ട്‌ വാഹനങ്ങൾ പെട്ടെന്ന്‌ വെട്ടിക്കുമ്പോഴും അപകടമുണ്ടാകുകയാണ്‌.  ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുകയാണ്‌.  അടിയന്തരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക്‌ വഴിവെക്കും. Read on deshabhimani.com

Related News