25 April Thursday

അപകടം മുന്നിൽ; 
കുഴി നിറഞ്ഞ്‌ ദേശീയപാത

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ദേശീയപാതയിൽ കൽപ്പറ്റ കനറാ ബാങ്ക്‌ പരിസരത്തെ കുഴി

കൽപ്പറ്റ
അപകടഭീഷണിയായി ജില്ലയിലും ദേശീയപാതയിലും കുഴികൾ. കോഴിക്കോട്‌–-കൊല്ലഗൽ പാതയിൽ പലയിടത്തും  ചെറുതും വലുതുമായി കുഴികൾ അപകടഭീഷണിയുയർത്തിയുണ്ട്‌. കൽപ്പറ്റ ടൗണിൽ പഴയ ബസ്‌ സ്‌റ്റാൻഡ്‌, കനറാ ബാങ്ക്‌, എസ്‌കെഎംജെ സ്‌കൂൾ പരിസരങ്ങൾ കൈനാട്ടി ബൈപാസ്‌ ജംങ്‌ഷൻ എന്നിവിടങ്ങളിലെല്ലാം വൻകുഴികളാണ്‌. മഴ ശക്‌തമായതോടെ അപകടവും ഏറുകയാണ്‌.  മഴയിൽ വെള്ളം നിറഞ്ഞതിനാൽ  കുഴികൾ തിരിച്ചറിയാത്ത സാഹചര്യവുമാണ്‌. വലിയ അപകടങ്ങൾ ഒഴിവാകുന്നത്‌ തലനാരിഴക്കാണ്‌.  കുഴി കണ്ട്‌ വാഹനങ്ങൾ പെട്ടെന്ന്‌ വെട്ടിക്കുമ്പോഴും അപകടമുണ്ടാകുകയാണ്‌.  ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുകയാണ്‌.  അടിയന്തരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക്‌ വഴിവെക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top