ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു



വർക്കല വെട്ടൂർ പഞ്ചായത്തിൽ പുത്തൻചന്ത കടയ്ക്കാവൂർ റോഡിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേ ക വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വാർഡ് മെമ്പർ ബിനു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News