ബിജെപിയിൽനിന്ന് രാജിവച്ചവർ ഇടതുപക്ഷത്തേക്ക്‌

ചെറുകരക്കോണത്ത് വിവിധ രാഷ്ട്രീയ പാർടികളിൽ നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ 
തീരുമാനിച്ചവർക്ക് സ്വീകരണം നൽകിയപ്പോൾ


എഴുകോൺ ഓടനാവട്ടം ചെറുകരക്കോണത്ത് ബിജെപി ഉൾപ്പെടെ വിവിധ പാർടികളിൽനിന്ന് രാജിവച്ച 15 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും.  ചെറുകരക്കോണത്ത് നടന്ന സ്വീകരണ യോഗം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്തു. ഓടനാവട്ടം ലോക്കൽ സെക്രട്ടറി എൽ ബാലഗോപാൽ അധ്യക്ഷനായി. നെടുവത്തൂർ ഏരിയ സെക്രട്ടറി പി തങ്കപ്പൻപിള്ള,  ആർ പ്രേമചന്ദ്രൻ, സി രാജു, ഷൈല സലിംലാൽ, കെ രമണി, പി ജയകുമാരി, ദിവ്യ സജിത്, എം ബിനു, ബി രാജേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News