25 April Thursday

ബിജെപിയിൽനിന്ന് രാജിവച്ചവർ ഇടതുപക്ഷത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ചെറുകരക്കോണത്ത് വിവിധ രാഷ്ട്രീയ പാർടികളിൽ നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ 
തീരുമാനിച്ചവർക്ക് സ്വീകരണം നൽകിയപ്പോൾ

എഴുകോൺ
ഓടനാവട്ടം ചെറുകരക്കോണത്ത് ബിജെപി ഉൾപ്പെടെ വിവിധ പാർടികളിൽനിന്ന് രാജിവച്ച 15 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും.  ചെറുകരക്കോണത്ത് നടന്ന സ്വീകരണ യോഗം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്തു. ഓടനാവട്ടം ലോക്കൽ സെക്രട്ടറി എൽ ബാലഗോപാൽ അധ്യക്ഷനായി. നെടുവത്തൂർ ഏരിയ സെക്രട്ടറി പി തങ്കപ്പൻപിള്ള,  ആർ പ്രേമചന്ദ്രൻ, സി രാജു, ഷൈല സലിംലാൽ, കെ രമണി, പി ജയകുമാരി, ദിവ്യ സജിത്, എം ബിനു, ബി രാജേഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top