സന്മാർഗദായിനിയിൽ പ്രതിഭാ സംഗമം

കാട്ടാമ്പള്ളി സന്മാർഗദായിനി യുവജനസമാജം ഗ്രന്ഥശാല പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്യുന്നു


കടയ്ക്കൽ കാട്ടാമ്പള്ളി സന്മാർഗദായിനി യുവജനസമാജം ഗ്രന്ഥശാല പ്രതിഭാ സംഗമവും എൻഡോവ്മെന്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്തു. എസ് ഷൈജു അധ്യക്ഷനായി. ആർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത,  ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്,  പ്രൊഫ. ബി ശിവദാസൻപിള്ള,  ജി എൻ ശിവപ്രസാദ്, ഗോപകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News