കുടുംബശ്രീ ബാലസഭ സ്വാതന്ത്ര്യ സ്‌മൃതി സംഗമം: സംഘാടക സമിതിയായി



 പയ്യന്നൂർ സ്വാതന്ത്ര്യത്തിന്റെ  75-ാം വാർഷിക ഭാഗമായി കുടുംബശ്രീ കണ്ണൂർ ജില്ലാമിഷന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ  500 കുട്ടികളുടെ സ്വാതന്ത്ര്യ സ്‌മൃതി സംഗമം സംഘടിപ്പിക്കും.  നഗരസഭാഹാളിൽ സംഘാടക സമിതി രൂപീകരണയോഗം വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്‌തു.  ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി ബാലൻ അധ്യക്ഷനായി.  ടി വിശ്വനാഥൻ, സി ജയ,  കെ കെ ഫൽഗുണൻ, ടി ദാക്ഷായണി, എ ശോഭ, വസന്ത രവി, എം ബഷീർ, ഇക്ബാൽ പോപ്പുലർ, അസി. ജില്ലാ മിഷൻ കോ –-ഓർഡിനേറ്റർ വി വി അജിത, ബാലസഭ സംസ്ഥാന ആർപി സി വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി ലളിത (ചെയർമാൻ), വി ബാലൻ (വൈസ് ചെയർമാൻ), പി പി ലീല (കൺവീനർ). Read on deshabhimani.com

Related News