18 April Thursday

കുടുംബശ്രീ ബാലസഭ സ്വാതന്ത്ര്യ സ്‌മൃതി സംഗമം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

 പയ്യന്നൂർ

സ്വാതന്ത്ര്യത്തിന്റെ  75-ാം വാർഷിക ഭാഗമായി കുടുംബശ്രീ കണ്ണൂർ ജില്ലാമിഷന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ  500 കുട്ടികളുടെ സ്വാതന്ത്ര്യ സ്‌മൃതി സംഗമം സംഘടിപ്പിക്കും.  നഗരസഭാഹാളിൽ സംഘാടക സമിതി രൂപീകരണയോഗം വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്‌തു. 
ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി ബാലൻ അധ്യക്ഷനായി.  ടി വിശ്വനാഥൻ, സി ജയ,  കെ കെ ഫൽഗുണൻ, ടി ദാക്ഷായണി, എ ശോഭ, വസന്ത രവി, എം ബഷീർ, ഇക്ബാൽ പോപ്പുലർ, അസി. ജില്ലാ മിഷൻ കോ –-ഓർഡിനേറ്റർ വി വി അജിത, ബാലസഭ സംസ്ഥാന ആർപി സി വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി ലളിത (ചെയർമാൻ), വി ബാലൻ (വൈസ് ചെയർമാൻ), പി പി ലീല (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top