സിഐടിയു കണ്ണൂർ, 
പിണറായി, ഇരിട്ടി ഏരിയാ സമ്മേളനങ്ങൾ ഇന്ന്



കണ്ണൂർ സിഐടിയു കണ്ണൂർ, പിണറായി, ഇരിട്ടി ഏരിയാസമ്മേളനങ്ങൾ ഞായറാഴ്‌ച നടക്കും.  കണ്ണൂർ സമ്മേളനം ചിറക്കൽ ബാങ്ക് ഹാളിൽ  സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യും. ഇരിട്ടി സമ്മേളനം മെരുവമ്പറമ്പ് യുപി സ്കൂളിൽ  ജില്ലാ ട്രഷറർ അരക്കൻ ബാലനും, പിണറായി സമ്മേളനം വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ  ജില്ലാസെക്രട്ടറി കെ അശോകനും ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News