ഡിജിപിയുടെ 
ഓൺലൈൻ 
അദാലത്ത് 
മാർച്ച് 3ന്‌



കണ്ണൂർ കണ്ണൂരിലെ കെഎപി നാല് ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർച്ച് മൂന്നിന് ഓൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി  12. പരാതികൾ spctalks.pol@ kerala.gov.in വിലാസത്തിലാണ് അയക്കേണ്ടത്. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം.  ഹെൽപ്പ് ലൈൻ നമ്പർ: 9497900243.  സർവീസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ പൊലീസ്‌ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ട്‌ പരാതി നൽകാം.   Read on deshabhimani.com

Related News