25 April Thursday

ഡിജിപിയുടെ 
ഓൺലൈൻ 
അദാലത്ത് 
മാർച്ച് 3ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കണ്ണൂർ
കണ്ണൂരിലെ കെഎപി നാല് ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർച്ച് മൂന്നിന് ഓൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി  12. പരാതികൾ spctalks.pol@ kerala.gov.in വിലാസത്തിലാണ് അയക്കേണ്ടത്. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. 
ഹെൽപ്പ് ലൈൻ നമ്പർ: 9497900243.  സർവീസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ പൊലീസ്‌ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ട്‌ പരാതി നൽകാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top