നടുവില‘ക്കര’ കയറാൻ എൽഡിഎഫ്‌



ചവറ തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് നടുവിലക്കരയിൽ വിജയം ഉറപ്പിച്ച്‌ എൽഡിഎഫ്‌ സ്ഥാനാർഥി. കല്ലുമന ബി രാജീവൻപിള്ളയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. പ്രദീപ്‌കുമാർ, സി രാജീവ്‌ എന്നിവരാണ്‌ യഥാക്രമം യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികൾ.  ചൊവ്വാഴ്ച തേവലക്കര ഇസ്സത്തുൽ ഇസ്‌ലാം യുപി സ്‌കൂളിൽ വോട്ടെടുപ്പ് നടക്കും.   പരസ്യപ്രചാരണം കലാശക്കൊട്ടോടെ ഞായർ വൈകിട്ട് തേവലക്കര മാർക്കറ്റ് ജങ്‌ഷനിൽ സമാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ്‌ ചെയ്തിരുന്നു. എൽഡിഎഫ്‌ സ്ഥാനാർഥിക്കായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ പങ്കെടുത്ത റോഡ് ഷോയും നടന്നു.   Read on deshabhimani.com

Related News