25 April Thursday
ഉപതെരഞ്ഞെടുപ്പ്‌

നടുവില‘ക്കര’ കയറാൻ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
ചവറ
തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് നടുവിലക്കരയിൽ വിജയം ഉറപ്പിച്ച്‌ എൽഡിഎഫ്‌ സ്ഥാനാർഥി. കല്ലുമന ബി രാജീവൻപിള്ളയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. പ്രദീപ്‌കുമാർ, സി രാജീവ്‌ എന്നിവരാണ്‌ യഥാക്രമം യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികൾ. 
ചൊവ്വാഴ്ച തേവലക്കര ഇസ്സത്തുൽ ഇസ്‌ലാം യുപി സ്‌കൂളിൽ വോട്ടെടുപ്പ് നടക്കും.  
പരസ്യപ്രചാരണം കലാശക്കൊട്ടോടെ ഞായർ വൈകിട്ട് തേവലക്കര മാർക്കറ്റ് ജങ്‌ഷനിൽ സമാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ്‌ ചെയ്തിരുന്നു. എൽഡിഎഫ്‌ സ്ഥാനാർഥിക്കായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ പങ്കെടുത്ത റോഡ് ഷോയും നടന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top