വികസന നയരൂപീകരണത്തിനായി 
ജനപ്രതിനിധി സംഗമം

കോഴിക്കോട് ജില്ലയിലെ സിപിഐ എം ജനപ്രതിനിധികളുടെ സംഗമം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ നവകേരള വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ചർച്ചചെയ്യുന്നതിനും പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമായി  സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ  ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്‌തു. നവകേരള നിർമിതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ ശക്തമാകണമെന്ന്‌ ഐസക്‌ പറഞ്ഞു.  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, മേയർ ഡോ. ബീന ഫിലിപ്പ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, ജില്ലാ പഞ്ചായത്തംഗം സുരേഷ്‌ കൂടത്താംകണ്ടി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ഗിരീഷ്‌, കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News