29 March Friday

വികസന നയരൂപീകരണത്തിനായി 
ജനപ്രതിനിധി സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കോഴിക്കോട് ജില്ലയിലെ സിപിഐ എം ജനപ്രതിനിധികളുടെ സംഗമം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
നവകേരള വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ചർച്ചചെയ്യുന്നതിനും പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമായി  സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ  ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്‌തു. നവകേരള നിർമിതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ ശക്തമാകണമെന്ന്‌ ഐസക്‌ പറഞ്ഞു.  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ അധ്യക്ഷനായി. 
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, മേയർ ഡോ. ബീന ഫിലിപ്പ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, ജില്ലാ പഞ്ചായത്തംഗം സുരേഷ്‌ കൂടത്താംകണ്ടി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ഗിരീഷ്‌, കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top