കെഎസ്‌ടിഎ 
കലാജാഥ നാളെ തുടങ്ങും



കാഞ്ഞങ്ങാട്‌ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌  ജില്ലാ കലാവേദിയൊരുക്കുന്ന  കലാജാഥ ചൊവ്വാഴ്ച  പര്യടനം തുടങ്ങും.  വൈകിട്ട് നാലിന് മടിക്കൈ ബങ്കളത്ത്‌ രജിതാ മധു ഉദ്‌ഘാടനം ചെയ്യും . ബുധനും വ്യാഴവും ജില്ലയിലാകെ പര്യടനം നടത്തുന്ന ജാഥ ഒമ്പതിന് വൈകിട്ട് 4.30ന് കാലിക്കടവിൽ സമാപിക്കും.   സുരേഷ് ബാബു ശ്രീസ്ഥ, രവി ഏഴോം എന്നിവരാണ് കലാജാഥ ഒരുക്കിയത്. ബങ്കളത്ത് സംഘാടകസമിതി രൂപീകരണയോഗം  ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു .കെ എം വിനോദ് അധ്യക്ഷനായി. കെ പ്രഭാകരൻ, പി മോഹനൻ, വി കെ ഉണ്ണികൃഷ്ണൻ, പി നാരായണൻ , എ വിധു ബാല, വി കുട്ട്യൻ,   കെ രാധ,  കെ വി രാജേഷ്,  പി പി ബാബുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ പ്രഭാകരൻ (ചെയർമാൻ ),  പി മോഹനൻ (കൺവീനർ).  Read on deshabhimani.com

Related News