സിഐടിയു ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റ് പടിക്കൽ ധർണ നടത്തി

ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റ് പടിക്കൽ നടത്തിയ ധർണ ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി 
ടി അജയൻ ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ  ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റ് പടിക്കൽ തൊഴിലാളികൾ ധർണ നടത്തി. യൂണിയൻ മേഖലാ സെക്രട്ടറി ടി അജയൻ ഉദ്ഘാടനംചെയ്‌തു. ഗോപൻ, രമേശൻ, രാജേഷ് ഖന്ന, പൂബാലൻ, ശിവമലർ, മണി, നടരാജൻ, കനകരാജ്, സെല്ലദുര എന്നിവർ നേതൃത്വം നൽകി.അർഹതപ്പെട്ട എല്ലാ തൊഴിലാളികൾക്കും ക്വാർട്ടേഴ്സ് നൽകുക, കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, കാടുവെട്ടി ടാപ്പിങ്ങിന്‌ സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. Read on deshabhimani.com

Related News