19 April Friday

സിഐടിയു ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റ് പടിക്കൽ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റ് പടിക്കൽ നടത്തിയ ധർണ ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി 
ടി അജയൻ ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ 
ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ആർപിഎൽ ആയിരനല്ലൂർ എസ്റ്റേറ്റ് പടിക്കൽ തൊഴിലാളികൾ ധർണ നടത്തി. യൂണിയൻ മേഖലാ സെക്രട്ടറി ടി അജയൻ ഉദ്ഘാടനംചെയ്‌തു. ഗോപൻ, രമേശൻ, രാജേഷ് ഖന്ന, പൂബാലൻ, ശിവമലർ, മണി, നടരാജൻ, കനകരാജ്, സെല്ലദുര എന്നിവർ നേതൃത്വം നൽകി.അർഹതപ്പെട്ട എല്ലാ തൊഴിലാളികൾക്കും ക്വാർട്ടേഴ്സ് നൽകുക, കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, കാടുവെട്ടി ടാപ്പിങ്ങിന്‌ സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top