വനഭൂമികളിലെ ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തണം: എസ്എഫ്ഐ



കൽപ്പറ്റ  ജില്ലയിലെ വനഭൂമികളിലെയും  സാങ്കേതിക കാരണങ്ങളാൽ  വൈദ്യുതി എത്താത്തതുമായ  മുഴുവൻ ആദിവാസി ഊരുകളിലും ഓൺലൈൻ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന്  എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് കാലയളവിൽ ഓൺലൈൻ പഠനം ഒരുക്കുന്നതിന്  എൽഡിഎഫ്‌ സർക്കാർ   മാതൃകാപരമായ ഇടപെടലാണ് നടത്തിയത്‌.  പിന്നോക്ക മേഖലകളിലെ ഓൺലൈൻ പഠന രംഗത്തെ പോരായ്മ പൂർണമായും കണ്ടെത്തി, ഓൺലൈൻ ക്ലാസുകളുടെ ലഭ്യത മുഴുവൻ വിദ്യാർഥികൾക്കും ഉറപ്പുവരുത്തണമെന്നും പഠന സംവിധാനം ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും എസ്എഫ്ഐ  ജില്ലാ കമ്മിറ്റി അറിയിച്ചു. Read on deshabhimani.com

Related News